കൽപ്പറ്റ: വയനാട്ടിൽ മൂന്നു മണ്ഡലങ്ങളിലുമായി നോട്ടയ്ക്ക് വീണത് 3,597 വോട്ട്.
കൽപ്പറ്റയിൽ 1,137 ഉം ബത്തേരിയിൽ 1,442 ഉം മാനന്തവാടിയിൽ 1,018 ഉം വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. കൽപ്പറ്റയിൽ എഎപി സ്ഥാനാർഥി സി.എ. റഫീഖ് 867 വോട്ട് നേടി.
എസ്ഡിപിഐയിലെ എൻ. ഹംസയ്ക്ക് 801 വോട്ട് കിട്ടി. സിപിഐ (എംഎൽ) സ്ഥാനാർഥി എം. രാധാകൃഷ്ണന് 446 ഉം സിപിഐ (എംഎൽ) റെഡ് സ്റ്റാർ സ്ഥാനാർഥി കെ.വി. പ്രകാശിന് 325 ഉം വോട്ട് ലഭിച്ചു. ബത്തേരിയിൽ എഎപി സ്ഥാനാർഥി എൻ.വി. പ്രകൃതി 1,781 വോട്ട് കരസ്ഥമാക്കി.